നർത്തകി സ്കൂൾ ഓഫ് ഡാൻസ് · English

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി: ഓൺലൈനായും നേരിട്ടും പഠിക്കാം

അരുണിമ രാജ് ടീച്ചർ കേരളത്തിൽ നിന്ന് ലൈവായി പഠിപ്പിക്കുന്ന ക്ലാസ്സുകൾ. ലോകത്തെവിടെയിരുന്നും ചേരാം. മാസത്തിൽ നാല് ക്ലാസ്സ്, ചെറിയ ബാച്ചുകൾ. ഡാൻസ് ഒട്ടും അറിയാത്തവർക്കും തുടങ്ങാം.

ടീച്ചറെക്കുറിച്ച്

അരുണിമ രാജ് കലാമണ്ഡലം ലത, കലാമണ്ഡലം ലീലാമണി എന്നിവരുടെ കീഴിലാണ് നൃത്തം പഠിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്കോടെ ഭരതനാട്യത്തിൽ MA നേടി. ഇന്ദിര കലാ സംഗീത വിശ്വവിദ്യാലയത്തിൽ നിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയുമുണ്ട്.

2020-ലാണ് നർത്തകി തുടങ്ങിയത്. ടീച്ചറുടെ 45 കുട്ടികൾ ഇതുവരെ അരങ്ങേറ്റം കഴിഞ്ഞു. എല്ലാ ക്ലാസ്സും ടീച്ചർ തന്നെയാണ് എടുക്കുന്നത്. അസിസ്റ്റന്റ് ടീച്ചർമാരില്ല, റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസ്സുമില്ല.

പഠിപ്പിക്കുന്ന നൃത്തരൂപങ്ങൾ

  • തമിഴ്നാട്

    ഭരതനാട്യം

    ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ നൃത്തരൂപം. കൃത്യമായ ചുവടുകളും താളവും. മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് ഇതാണ്.

    Bharatanatyam (English)
  • കേരളം

    മോഹിനിയാട്ടം

    കേരളത്തിന്റെ സ്വന്തം നൃത്തം. പതിഞ്ഞ, ഒഴുക്കുള്ള ചലനങ്ങളും മുഖാഭിനയവും.

    Mohiniyattam (English)
  • ആന്ധ്രാപ്രദേശ്

    കുച്ചിപ്പുടി

    വേഗമുള്ള ചുവടുകളും കഥ പറച്ചിലും ചേർന്ന, നാടകീയമായ നൃത്തരൂപം.

    Kuchipudi (English)

ഓൺലൈൻ ക്ലാസ്സ് എങ്ങനെയാണ്?

  • ഒരു മണിക്കൂർ ലൈവ് ക്ലാസ്സ്, മാസത്തിൽ നാല് തവണ.
  • കുട്ടി കളിക്കുന്നത് ടീച്ചർ സ്ക്രീനിൽ കണ്ട് അപ്പപ്പോൾ തിരുത്തും.
  • ചെറിയ ബാച്ചുകൾ. ഓരോ കുട്ടിയെയും ടീച്ചർ ശ്രദ്ധിക്കും.
  • ചോദിച്ചാൽ അന്നത്തെ ക്ലാസ്സിന്റെ വീഡിയോ അയച്ചു തരും.
  • അഞ്ചാഴ്ചയുള്ള മാസത്തിലും നാല് ക്ലാസ്സ് തന്നെ. ഫീസിൽ മാറ്റമില്ല.
  • ക്ലാസ്സ് മലയാളത്തിലോ ഇംഗ്ലീഷിലോ.
  • നിങ്ങളുടെ നാട്ടിലെ സമയം നോക്കിയാണ് ക്ലാസ്സ് വെക്കുന്നത്.

യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഓൺലൈനായി പഠിക്കുന്നുണ്ട്. സാധാരണ അഞ്ചു വയസ്സു മുതൽ ചേർക്കാം. മുതിർന്നവർക്കും പഠിക്കാം.

നേരിട്ടുള്ള ക്ലാസ്സുകൾ

വൈക്കത്ത്, തൃക്കരിപ്പൂർ (കാസർഗോഡ്) ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടുള്ള ക്ലാസ്സുകളുമുണ്ട്. ഇതേ ടീച്ചർ, ഇതേ സിലബസ്, ചെറിയ ബാച്ചുകൾ.

മാപ്പിൽ കാണാം

ഫീസും ടൈമിങ്ങും

ഫീസും നിങ്ങൾക്ക് പറ്റുന്ന ടൈമിങ്ങും അറിയാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി. സാധാരണ കുറച്ചു മണിക്കൂറിനുള്ളിൽ മറുപടി തരും.

ചോദ്യങ്ങൾ

ഭരതനാട്യമോ മോഹിനിയാട്ടമോ ശരിക്കും ഓൺലൈനായി പഠിക്കാൻ പറ്റുമോ?+

പറ്റും. ഇപ്പോൾ ഒരുപാട് കുട്ടികൾ അങ്ങനെ പഠിക്കുന്നുണ്ട്. ഇത് ലൈവ് ക്ലാസ്സാണ്, റെക്കോർഡ് ചെയ്ത വീഡിയോ അല്ല. അതുകൊണ്ട് കുട്ടി കളിക്കുന്നത് അപ്പപ്പോൾ കണ്ട് തിരുത്താൻ ടീച്ചർക്ക് പറ്റും. നല്ല ഇന്റർനെറ്റും കുറച്ചു സ്ഥലവും മാത്രം മതി.

ഞങ്ങൾ യു.എസ്/യു.കെ/ഗൾഫിലാണ് ഉള്ളത്. ക്ലാസ്സിന്റെ ടൈം ഞങ്ങൾക്ക് ശരിയാകുമോ?+

ശരിയാകും. അവിടെയൊക്കെ നമുക്ക് കുട്ടികളുണ്ട്. നിങ്ങളുടെ ടൈം സോൺ അനുസരിച്ചാണ് ക്ലാസ്സ് വെക്കുന്നത്. വിദേശത്തുള്ള മിക്കവരും ശനി, ഞായർ രാവിലെയോ അല്ലെങ്കിൽ മറ്റ് ദിവസങ്ങളിൽ വൈകുന്നേരമോ ആണ് ക്ലാസ്സ് എടുക്കാറ്.

മാസത്തിൽ എത്ര ക്ലാസ്സുണ്ട്? ഓരോ ക്ലാസ്സും എത്ര മണിക്കൂർ ഉണ്ടാകും?+

ഒരു മാസം ഒരു മണിക്കൂർ വീതമുള്ള നാല് ക്ലാസ്സുകൾ ഉണ്ടാകും. ചില മാസങ്ങളിൽ അഞ്ചാഴ്ച വന്നാലും ക്ലാസ്സ് നാല് തന്നെയായിരിക്കും. ഫീസിലും മാറ്റമുണ്ടാകില്ല.

ഇതിനുമുമ്പ് ഡാൻസ് പഠിച്ചിട്ടില്ല. അതൊരു പ്രശ്നമാകുമോ?+

ഇല്ല. മിക്ക കുട്ടികളും ഒന്നും അറിയാതെയാണ് വരുന്നത്. ആദ്യത്തെ ക്ലാസ്സുകൾ അതിനുള്ളതാണ്. ബേസിക്സ് തൊട്ട് സാവധാനം തുടങ്ങാം. ആരെയും ധൃതി പിടിപ്പിക്കില്ല.

കുട്ടികളെ ഏത് പ്രായത്തിൽ ചേർക്കാം?+

സാധാരണ അഞ്ചു വയസ്സു മുതലാണ് ചേർക്കാറ്. വലിയ കുട്ടികൾക്കും മുതിർന്നവർക്കും പഠിക്കാം. ഓൺലൈനിൽ ആദ്യമായി ഡാൻസ് പഠിക്കുന്ന ഒത്തിരി മുതിർന്നവരുണ്ട്.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?+

മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് ഭരതനാട്യമാണ്. മോഹിനിയാട്ടം കുറച്ചുകൂടി ശാന്തമാണ്. കുച്ചിപ്പുടി കുറച്ചുകൂടി ഫാസ്റ്റ് ആയ ചുവടുകളുള്ളതാണ്. ഏതാണ് വേണ്ടതെന്ന് സംശയമുണ്ടെങ്കിൽ നമ്മളോട് ചോദിച്ചാൽ മതി, നമുക്ക് സംസാരിച്ച് തീരുമാനിക്കാം.

ആരാണ് ക്ലാസ്സെടുക്കുന്നത്?+

അരുണിമ രാജ് തന്നെയാണ് എല്ലാ ക്ലാസ്സും എടുക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ MA-യും ഡിപ്ലോമയും ചെയ്തിട്ടുണ്ട്. വേറെ അസിസ്റ്റന്റ് ടീച്ചർമാരില്ല.

ക്ലാസ്സ് ഏത് ഭാഷയിലായിരിക്കും?+

ഇംഗ്ലീഷിലോ മലയാളത്തിലോ, നിങ്ങൾക്ക് ഏതാണോ എളുപ്പം അതിൽ ക്ലാസ്സ് തരും. വിദേശത്തുള്ള മിക്ക കുട്ടികൾക്കും മലയാളത്തിൽ പറഞ്ഞു കൊടുക്കുന്നതാണ് കൂടുതൽ എളുപ്പം.

ക്ലാസ്സിന്റെ റെക്കോർഡിങ് കിട്ടുമോ?+

ചോദിച്ചാൽ കിട്ടും. അന്ന് പഠിപ്പിച്ചതിന്റെ വീഡിയോ ക്ലാസ്സ് കഴിഞ്ഞയുടനെ അയച്ചു തരും. ബാക്കി ദിവസങ്ങളിൽ അത് നോക്കി പ്രാക്ടീസ് ചെയ്യാം.

പ്രാക്ടിക്കൽ മാത്രമേയുള്ളോ, അതോ തിയറിയും ഉണ്ടോ?+

തിയറിയും ഉണ്ട്. വെറും ചുവടുകൾ മാത്രമല്ല, ആ കലയെക്കുറിച്ചും കൂടി പഠിപ്പിക്കും.

സർട്ടിഫിക്കറ്റോ ഡിപ്ലോമയോ കിട്ടുമോ?+

ഭരതനാട്യത്തിന് ഡിപ്ലോമ കോഴ്സ് ഉണ്ട്. മോഹിനിയാട്ടവും കുച്ചിപ്പുടിയും സാധാരണ ക്ലാസ്സുകളായാണ് എടുക്കുന്നത്, സർട്ടിഫിക്കറ്റ് കോഴ്സ് ആയിട്ടല്ല.

ഓൺലൈൻ ക്ലാസ്സും ഓഫ്ലൈൻ ക്ലാസ്സും ഉണ്ടോ?+

രണ്ടുമുണ്ട്. കേരളത്തിലെ നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫ്ലൈൻ ക്ലാസ്സുകളുമുണ്ട്. ചെറിയ ബാച്ചുകളായി, ഇതേ ടീച്ചർ തന്നെയാണ് അവിടെയും പഠിപ്പിക്കുന്നത്. ടൈമും ലൊക്കേഷനും അറിയാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി.

ക്ലാസ്സിൽ ചേരാൻ

പേരും ഏത് നൃത്തമാണ് പഠിക്കേണ്ടതെന്നും വാട്സാപ്പിൽ അയക്കൂ. ടൈമും ഫീസും ഞങ്ങൾ പറഞ്ഞു തരാം.

Four classes a month

Enquire about classes

Message us